കോന്നി: മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയേത്തുടർന്ന് കോന്നി കല്ലേലിയിൽ കാട്ടാന നാട്ടിലിറങ്ങി കുടുങ്ങി. വനമേഖലയിൽ നിന്നും ജനവാസമേഖലയിലേക്ക് ഇറങ്ങിയ ആനയ്ക്ക്, പുഴയിലും തോട്ടിലും വെള്ളം ഉയർന്നതോടെ തിരികെ കാട്ടിലേക്ക് കയറാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
കനത്ത മഴയേത്തുടർന്ന് പ്രദേശത്തെ ജലാശയങ്ങളിൽ ജലനിരപ്പ് കുത്തനെ ഉയരുകയായിരുന്നു. ഇതോടെ സ്വാഭാവിക സഞ്ചാരപാത അടയുകയും ആനകല്ലേലിഭാഗത്ത്ഒറ്റപ്പെടുകയുമായിരുന്നു.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്ക ഭീഷണിയും കാട്ടാനയുടെ സാന്നിധ്യവും കാരണം നാട്ടുകാർ ആശങ്കയിലാണ്. വെള്ളം ഇറങ്ങിയതിനു ശേഷം മാത്രമേ ആനയെ സുരക്ഷിതമായി കാട്ടിലേക്ക് കയറ്റിവിടാൻ സാധിക്കൂ എന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന വിവരം.
എന്നാൽ ഇതേ ആനയ്ക്ക് ഒപ്പം കാടിറങ്ങിയ കാട്ടാനകൾ വനം കയറിക്കായാണ് വിവരം. ഇന്നലെ രാവിലെ കല്ലേലി റോഡിൽ നില ഉറപ്പിച്ച കാട്ടാന പിന്നീട് വെള്ളം ഒഴിഞ്ഞ ഭാഗത്തുകൂടി വനമേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്.